Latest News :
...
Home » , » ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചൊവ്വാഴ്ച കാന്തപുരം നിര്‍വഹിക്കും

ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചൊവ്വാഴ്ച കാന്തപുരം നിര്‍വഹിക്കും

Written By Muhimmath News on Sunday, 18 September 2016 | 20:45

ബെളിഞ്ച: ബെളിഞ്ച യൂണിറ്റ് സുന്നീ സംഘടനകളുടെ കീഴില്‍ പണിത മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 20ന് (ചൊവാഴ്ച ) വൈകുന്നേരം 4മണിക്ക് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. ഉള്ളാള്‍ ഖാസിയും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ വഖ്ഫ് കര്‍മ്മം നടത്തും.

രാവിലെ പത്ത് മണിക്ക് കര്‍ക്കിടഗോളി മഖാം സിയാറത്തിന് സയ്യിദ് അബ്ദുലെത്തീഫ് അഹ്‌സനി പെര്‍ഡാല നേതൃത്വം നല്‍കും. 11 മണിക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സയ്യിദ് യു പി എസ് ജലാലുദ്ധീന്‍ തങ്ങള്‍ മിനിസ്‌റ്റേറ്റ് പ്രാര്‍ത്ഥന നടത്തും. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സ്വാഗത പ്രഭാഷണം നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ ഉഡുപ്പി ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാതിഥി ആയിരിക്കും. നൂറുല്‍ ഉലമാ മെമ്മോറിയല്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ ശിലാസ്ഥാപനം മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക സ്‌റ്റേറ്റ് പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ സി എം ഇബ്‌റാഹിം നിര്‍വഹിക്കും. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സ്മാരക കുടിവെള്ള വിതരണ ടാങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം പ്രമുഖ വ്യവസായി അബ്ദുറഹീം ഹാജി ചട്ടഞ്ചാല്‍ നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളംങ്കോട് അബ്ദുല്‍ഖാദര്‍ മദനി എംബ്ലം പ്രകാശനം ചെയ്യും. എ ബി കുട്ടിയാനത്തിനും ഹമീദലി മാവിനക്കട്ടക്കുമുള്ള അവാര്‍ഡ് ദാനം ചടങ്ങില്‍ നടക്കും. പ്രാസ്ഥാനിക പ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ട് പിന്നിടുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.

സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി കുമ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇസ്മാഈല്‍ ഫൈസി നാട്ടക്കല്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി എന്‍ ജഅ്ഫര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂഫി മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബൂബക്കര്‍ ഫൈസി കുംബഡാജെ, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി, അബ്ദുറസ്സാഖ് സഖാഫി പള്ളംങ്കോട്, ബഷീര്‍ സഖാഫി കൊല്ല്യം, മൂസ സഖാഫി മാഥാപുരം, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍, ഹാരിസ് ഹിമമി പരപ്പ, ഹാഫിള് ശാഫി സഖാഫി ഏണിയാടി, കബീര്‍ സഖാഫി ഗോളിയടുക്ക, സിദ്ധീഖ് പൂത്തപ്പലം, സാജിദ് മവ്വല്‍ (യൂത്ത് കോണ്‍ഗ്രസ്), മാഹിന്‍ കേളോട്ട് (മുസ്ലിം ലീഗ്), സുബൈര്‍ പടുപ്പ് (നാഷണല്‍ ലീഗ്), സി എച്ച് ചന്ദ്രന്‍ തലവയല്‍(സി പി എം), രാജേഷ് ഷെട്ടി(ബി ജെ പി), ആനന്ദ് കെ മവ്വാര്‍, ഹാരിസ് ബന്ന, അബ്ദുല്‍ ഹഖീം ഹാജി കളനാട്, മുക്രി ഇബ്‌റാഹിം ഹാജി, ബഷീര്‍ ഹാജി, സുലൈമാന്‍ ഹാജി, മദീന ശെരീഫ് ഹാജി, മുംതാസ് മംഗലാപുരം, നാഷ്ണല്‍ അബ്ദുല്ല, നാസര്‍ ബന്താട്, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് അമാനി ബെളിഞ്ച തുടങ്ങിയവര്‍ പ്രസംഗിക്കും. പി എ മുഹമ്മദ് മൗലവി പാലഗം നന്ദി പറയും.


രാത്രി ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് യാസീന്‍ ഉബൈദുല്ലാഹ് ബായാര്‍ പ്രാര്‍ത്ഥന നടത്തും. എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ കാനക്കോട് മേഖല ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ ബുര്‍ദ്ധാ മജ്‌ലിസിന് നേതൃത്വം നല്‍കും. ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക നഅ്ത് അവതരിപ്പിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി എണ്‍മൂര്‍ സമാപന കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ആബിദ് നഈമി ബെളിഞ്ച സ്വാഗതവും നാസര്‍ സഖാഫി അക്കര നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved