Latest News :
Home » , , » ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം കാന്തപുരം നിര്‍വഹിച്ചു

ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം കാന്തപുരം നിര്‍വഹിച്ചു

Written By Muhimmath News on Tuesday, 20 September 2016 | 21:35



ബെളിഞ്ച: ബെളിഞ്ച യൂണിറ്റ് സുന്നീ സംഘടനകളുടെ കീഴില്‍ പണിത മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ഉഡുപ്പി ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ പ്രമുഖ ആത്മീയ പണ്ഡിതന്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

രാവിലെ പത്ത് മണിക്ക് കര്‍ക്കിടഗോളി മഖാം സിയാറത്തിന് സയ്യിദ് അബ്ദുലെത്തീഫ് അഹ്‌സനി പെര്‍ഡാല നേതൃത്വം നല്‍കി. 11 മണിക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി. വൈകിട്ട് നാല് മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സയ്യിദ് യു പി എസ് ജലാലുദ്ധീന്‍ തങ്ങള്‍ മിനിസ്റ്റേറ്റ് പ്രാര്‍ത്ഥന നടത്തി. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സ്വാഗത പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ ഉഡുപ്പി ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സ്മാരക കുടിവെള്ള വിതരണ ടാങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം പ്രമുഖ വ്യവസായി അബ്ദുറഹീം ഹാജി ചട്ടഞ്ചാല്‍ നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളംങ്കോട് അബ്ദുല്‍ഖാദര്‍ മദനി എംബ്ലം പ്രകാശനം ചെയ്തു. ഹമീദലി മാവിനക്കട്ടക്കുള്ള ഗരീബ് നവാസ് അവാര്‍ഡ് കാന്തപുരം നല്‍കി. പ്രാസ്ഥാനിക പ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ട് പിന്നിടുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു.

സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി കുമ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇസ്മാഈല്‍ ഫൈസി നാട്ടക്കല്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി എന്‍ ജഅ്ഫര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂഫി മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബൂബക്കര്‍ ഫൈസി കുംബഡാജെ, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി, അബ്ദുറസ്സാഖ് സഖാഫി പള്ളംങ്കോട്, ബഷീര്‍ സഖാഫി കൊല്ല്യം, മൂസ സഖാഫി മാഥാപുരം, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍, ഹാരിസ് ഹിമമി പരപ്പ, ഹാഫിള് ശാഫി സഖാഫി ഏണിയാടി, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, സിദ്ധീഖ് പൂത്തപ്പലം, ആനന്ദ് കെ മവ്വാര്‍, ഹാരിസ് ബന്ന, അബ്ദുല്‍ ഹഖീം ഹാജി കളനാട്, മുക്രി ഇബ്‌റാഹിം ഹാജി, ബഷീര്‍ ഹാജി, സുലൈമാന്‍ ഹാജി, മദീന ശെരീഫ് ഹാജി, മുംതാസ് മംഗലാപുരം, നാഷണല്‍ അബ്ദുല്ല, നാസര്‍ ബന്താട്, ബഷീര്‍ പുളിക്കൂര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, മുഹമ്മദ് അമാനി ബെളിഞ്ച തുടങ്ങിയവര്‍ പ്രസംഗിച്ചു. പി എ മുഹമ്മദ് മൗലവി പാലഗം നന്ദി പറഞ്ഞു.

രാത്രി ഏഴ് മണിക്ക് നടന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് യാസീന്‍ ഉബൈദുല്ലാഹ് ബായാര്‍ പ്രാര്‍ത്ഥന നടത്തി. എ കെ സഖാഫി കന്യാന അധ്യക്ഷത വഹിച്ചു. ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ ബുര്‍ദ്ദ മജ്‌ലിസിന് നേതൃത്വം നല്‍കി. ശുക്കൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക നഅ്ത് അവതരിപ്പിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി എണ്‍മൂര്‍ സമാപന കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ആബിദ് നഈമി ബെളിഞ്ച സ്വാഗതവും ഉസ്മാന്‍ മൗലവി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved