Latest News :
Home » » വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം പോയി

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം പോയി

Written By Muhimmath News on Sunday, 18 September 2016 | 21:02

കാസര്‍കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ മോഷണം പോയതായി പരാതി. റെയില്‍വേ സ്‌റ്റേഷന് സമീപം പൊയക്കര കുണ്ടിലിലെ മുഹമ്മദ് ജാഷിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 എസ് 3200 നമ്പര്‍ കറുത്ത പള്‍സര്‍ ബൈക്കും മുഹമ്മദ് അഷ്ഫാഖിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 പി 5071 നമ്പര്‍ വെളുത്ത പള്‍സര്‍ 200 ബൈക്കുമാണ് മോഷണം പോയത്.

ശനിയാഴ്ച രാത്രി വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തതായിരുന്നു ബൈക്കുകള്‍. ഞായറാഴ്ച രാവിലെ നോക്കിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി വ്യക്തമായത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved