Latest News :
Home » » ബിജെപി ഓഫീസ് ആക്രമണം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

ബിജെപി ഓഫീസ് ആക്രമണം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

Written By Muhimmath News on Thursday, 8 September 2016 | 18:08

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ബിജെപി എംപിമാരുടെ സംഘം കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ട് സിപിഎം ആണ് ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എസി കെഇ ബൈജുവാണ് സംഭവം അന്വേഷിക്കുന്നത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved