പരിക്കേറ്റ ലോറി ജീവനക്കാരന് ഉഡുപ്പിയിലെ രത്നാകര്‍ച്ചവര്‍ണ്ണ (37), കാര്‍ യാത്രക്കാരനായ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ത്ഥി ഡോ. ജോസഫ് കുര്യന് (27) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജിലേക്ക് വരുന്ന കാറും എതിരെ വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ ലോറിയില്‍നിന്നു തെറിച്ചു വീണ ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ ശ്രമത്തിനുശേഷം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റോഡരികിലെ മരവും വൈദ്യുതി പോസ്റ്റും അപകടത്തില്‍ തകര്‍ന്നു. നിയന്തണവിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞു വീണു. ദേശീയപാതയിലെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു.
Post a Comment