Latest News :
Home » , » പന്നടുക്കം അബ്ദുല്ലഹാജി നിര്യാതനായി

പന്നടുക്കം അബ്ദുല്ലഹാജി നിര്യാതനായി

Written By Muhimmath News on Tuesday, 20 September 2016 | 11:08

പന്നടുക്കം അബ്ദുല്ലഹാജി നിര്യാതനായി

ബോവിക്കാനം: ബാവിക്കരകുന്ന് നുസ്രത്ത് നഗര്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും പൊതു പ്രവര്‍ത്തകനുമായിരുന്ന പന്നടുക്കം അബ്ദുല്ലഹാജി (78) നിര്യാതനായി. പരേതരായ പന്നടുക്കം ഫക്രു മുഹമ്മദിന്റെയും കോളോട്ട് ഉമ്മാലിയുടെയും മകനാണ്.

ബോവിക്കാനം ജമാഅത്ത് മുന്‍ വൈസ് പ്രസിഡന്റ്, പഞ്ചായത്ത് ലീഗ് കൗണ്‍സിലര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രമുഖ കശുവണ്ടിതോട്ട കോണ്‍ട്രാക്ടറായിരുന്നു.

പരേതയായ ബെവിഞ്ചയിലെ ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: അശ്രഫ്, ഖാലിദ്, അബ്ദുല്‍ഖാദര്‍, ഹമീദ്, ഫാറൂഖ്, മജീദ്,റുഖിയ, സാറ. സഹോദരങ്ങള്‍: പന്നടുക്കം അന്തുക്ക, പന്നടുക്കം ആമു, പന്നടുക്കം അബൂബക്കര്‍, പന്നടുക്കം അബ്ദുല്‍ റഹ്മാന്‍ ഹാജി, പന്നടുക്കം മൊയ്തു, പന്നടുക്കം ഉമ്മര്‍,
ആലൂര്‍ കടവില്‍ അഹമ്മദിന്റെ ഭാര്യ ബീഫാത്തിമ, പൈക്ക അബ്ദുല്ലഹാജിയുടെ ഭാര്യ മറിയ, പൈക്ക ബി.എ. അബ്ദുല്ല ഹാജിയുടെ ഭാര്യ ആസ്യ, പന്നടുക്കം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved