Latest News :
Home » , » തമിഴ്‌നാടിന് ഇന്നുതന്നെ വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി: വെള്ളം നല്‍കില്ലെന്ന് കര്‍ണ്ണാടക മുഖ്യ മന്ത്രി

തമിഴ്‌നാടിന് ഇന്നുതന്നെ വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി: വെള്ളം നല്‍കില്ലെന്ന് കര്‍ണ്ണാടക മുഖ്യ മന്ത്രി

Written By Muhimmath News on Tuesday, 27 September 2016 | 22:07

ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നും തമിഴ്‌നാടിന് ഇന്നു തന്നെ കര്‍ണാടകം വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി. ഇന്നു മുതല്‍ അടുത്ത വെള്ളിയാഴ്ചവരെ 6000 ക്യുസെക്‌സ് വെള്ളം വിട്ടുനില്‍കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. ജല തര്‍ക്കത്തില്‍ പരിഹാരംകാണുന്നതിന് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വഴിയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശം വീണ്ടും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് സിദ്ധരാമയ്യ ആവര്‍ത്തിച്ചു.

അതേ സമയം കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ വ്യവസ്ഥയില്‍ അംഗീകരിക്കാനാവില്ലെന്നും കര്‍ണാടക നിയമസഭയുടെ പ്രമേയവും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കാവേരി നദീജല തര്‍ക്ക കേസ് വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും. നേരത്തേ ജലം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ കര്‍ണാടക നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് വെള്ളം വിട്ടുനല്‍കേണെ്ടന്ന് പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം കാണിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നു തന്നെ വെള്ളം വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved