Latest News :
Home » » സോണ്‍ പഠിപ്പുര; ചട്ടഞ്ചാല്‍ സര്‍ക്കിള്‍ പ്രീ ക്യാമ്പ് സിറ്റിംഗ് സംഘടിപ്പിച്ചു

സോണ്‍ പഠിപ്പുര; ചട്ടഞ്ചാല്‍ സര്‍ക്കിള്‍ പ്രീ ക്യാമ്പ് സിറ്റിംഗ് സംഘടിപ്പിച്ചു

Written By Muhimmath News on Friday, 9 September 2016 | 21:26



തെക്കില്‍ ഫെറി: സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് ഉദുമ സോണ്‍ സെപ്റ്റമ്പര്‍ 15 ന് ചെമ്മനാട് സീതി ഹാജി സ്‌ക്വകയിറില്‍ രാവിലെ 9 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഘടന സ്‌കൂള്‍ പഠിപ്പുരയില്‍ സംബന്ധിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ചട്ടഞ്ചാല്‍ സര്‍ക്കിളില്‍പ്പെട്ട പ്രതിധിനികള്‍ക്ക് പ്രീ ക്യാമ്പ് സിറ്റിംഗ് തെക്കില്‍ സുന്നി സെന്ററില്‍ നടന്നു.

ചടങ്ങില്‍ എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് സ്വദഖതുല്ലാഹ് സുഹ് രി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോണ്‍ ഫിനാന്‍സ് സെക്രട്ടറി മൊയ്തീന്‍ പനേര ഉദ്ഘാടനം നിര്‍വഹിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി വിഷയാവതരണം നടത്തി. ഖാലിദ് പുത്തരിയടുക്കം, അബൂബക്കര്‍ സിദ്ധീഖ് സഖാഫി തൈര, ജാഫര്‍ എയ്യള, ഹുസൈന്‍ ജര്‍മന്‍, അസ്ലം ബന്താട്, മൊയ്തീന്‍ കോളിയടുക്കം, അബൂബക്കര്‍ സിദ്ധീഖ് ചെറുകര, റിഷാദ് തെക്കില്‍ തുടങ്ങിയവര്‍ സംമ്പന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved