Latest News :
Home » » ചെരുമ്പ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യയും സാന്ത്വന വിതരണവും ഒക്ടോബര്‍ 7ന്

ചെരുമ്പ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യയും സാന്ത്വന വിതരണവും ഒക്ടോബര്‍ 7ന്

Written By Muhimmath News on Monday, 26 September 2016 | 18:28

പെരിയാട്ടടുക്കം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചെരുമ്പ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസാന്തം നടന്നു വരുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സും നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് മാസാന്തം നല്‍കി വരുന്ന സാന്ത്വനം അരി വിതരണവും ഒക്ടോബര്‍ 7 വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് പെരിയാട്ടടുക്കം സുന്നി സെന്ററില്‍ നടക്കും.

സാന്ത്വനം അരി വിതരണം എസ് വൈ എസ് ചെരുമ്പ യൂണിറ്റ് പ്രസിഡന്റ് അശ്‌റഫ് മൗലവിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി സി പി അബ്ദുല്ല ഹാജി ചെരുംബ നിര്‍വഹിക്കും.

മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സ് സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അസ്സയ്യിദ് ഹുസൈന്‍ സഖാഫി മലപ്പുറം നേതൃത്വം നല്‍കും. എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ചെരുംമ്പ ഉദ്‌ബോദനം നടത്തും. അബ്ദുല്‍ മജീദ് മുസ്ലിയാര്‍, ബാദുഷ മിസ്ബാഹി, ഹബീബ് സഅദിയ്യ, എം ജി അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റസാഖ് പി എം, സി എച്ച് അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റഹീം അല്‍മദീന, എം ജി അബ്ദുല്ല, അബ്ദുല്‍ സത്താര്‍ നാലക്കര, റഫീഖ് കെ ടി തൊണ്ടോളി, യൂസുഫ് ബിലാല്‍ നഗര്‍, ഉമറുല്‍ ഫാറൂഖ്, ഹാശിര്‍ പള്ളാരം, ആഷിഖ് തൊണ്ടോളി, മുഹമ്മദ് സാദിഖ് എം കെ, നൂറുദ്ദീന്‍, യൂനുസ് ചെരുമ്പ തുടങ്ങിയവര്‍ സംബന്ധിക്കും. ദിക്ര്‍ ഹല്‍ഖ, അനുസ്മരണം, ഉദ്‌ബോദനം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved