Latest News :
Home » » ചെരുമ്പ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യ ഒക്ടോബര്‍ 7ന്

ചെരുമ്പ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യ ഒക്ടോബര്‍ 7ന്

Written By Muhimmath News on Saturday, 17 September 2016 | 17:55

പെരിയാട്ടടുക്കം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചെരുമ്പ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസാന്തം നടന്നു വരുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സദസ്സ് ഒക്ടോബര്‍ 7 വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരനന്തരം പെരിയാട്ടടുക്കം സുന്നി സെന്ററില്‍ നടക്കും.

സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിക്കും. മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സിന് എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി നേതൃത്വം നല്‍കും. സോണ്‍ വൈസ് പ്രസിഡന്റ് ആബിദ് സഖാഫി മവ്വല്‍ ഉദ്‌ബോദനം നടത്തും. കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി സി പി അബ്ദുല്ല ഹാജി ചെരുമ്പ, അശ്‌റഫ് മൗലവി തൊണ്ടോളി , അബ്ദുല്‍ മജീദ് മുസ്ലിയാര്‍ , ബാദുഷ മിസ്ബാഹി, എം ജി അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റസാഖ് പള്ളാരം, അബ്ദുല്‍ റഹീം അല്‍മദീന, ഉമറുല്‍ ഫാറൂഖ്, സി എച്ച് അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് കുമ്പള, അബ്ദുല്‍ കരീം പള്ളാരം, അബ്ദുല്‍ബശീര്‍ തൊണ്ടോളി , ആഷിഖ് തൊണ്ടോളി, ഹബീബ് ചെരുമ്പ, നൂറുദ്ദീന്‍, യൂനുസ്, ഹാശിര്‍ പള്ളാരം തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഇസ്മയില്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങള്‍ കുണിയ നേതൃത്വം നല്‍കും. ദിക്ര്‍ ഹല്‍ഖ, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉദ്‌ബോദനം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സ് സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved