Latest News :
Home » » ഗ്രാമങ്ങളുടെ വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം: മന്ത്രി കെ.ടി ജലീല്‍

ഗ്രാമങ്ങളുടെ വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം: മന്ത്രി കെ.ടി ജലീല്‍

Written By Muhimmath News on Friday, 9 September 2016 | 20:19

ചെറുവത്തൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ ഗ്രാമങ്ങളുടെ വികസനം ത്വരിതപ്പെടുകയുള്ളൂവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ചെറുവത്തൂരില്‍ പഞ്ചായത്ത് ഹൈ ടെക് ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമ പഞ്ചായത്തുകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. സാമ്പത്തിക അടിത്തറയുള്ള സ്ഥാപനങ്ങളായി പഞ്ചായത്തുകളെ മാറ്റണം. എന്നാല്‍ മാത്രമേ പ്രാദേശിക വികസനം ഉണ്ടാവുകയുള്ളൂ. പല കാരണങ്ങളാല്‍ ജനങ്ങള്‍ അകന്നു കഴിയുന്ന സ്ഥിതിയുണ്ട്. ഇതിനു മാറ്റം വരുത്താനായി ഒന്നിച്ചിരിക്കാനുള്ള സകാര്യങ്ങള്‍ ഉണ്ടാക്കണം. ജനങ്ങള്‍ അടുത്തുകഴിഞ്ഞാല്‍ മാത്രമേ പരസ്പരം തിരിച്ചറിയാനും സൗഹൃദം പങ്കുവെക്കാനും സ്‌നേഹിക്കുവാനും കഴിയുള്ളൂവെന്നും മന്ത്രി സൂചിപ്പിച്ചു. സ്‌നേഹവും സൗഹൃദവും ഐക്യവുമാണ് നാടിന്റെ മഹത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലങ്ങളായുള്ള കെട്ടിട നിയമങ്ങള്‍ പുതുക്കുമെന്നും നഞ്ച എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് വീടുവെക്കാനുള്ള നിയമം നടപ്പിലാക്കനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എല്‍ ഇ ഡി വിളക്കുകളുടെ സ്വിച്ചോണ്‍ കര്‍മ്മവും എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സപ്പ്‌ളിമെന്റ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീര്‍ എം അനുസൂര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം എല്‍ എ കെ കഞ്ഞിരാമന്‍ കാത്തരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട്മാര്‍, ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍ എം വി കുഞ്ഞിക്കോരന്‍ തുടങ്ങിയവര്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ത്രിതല പഞ്ചായത്ത് മെമ്പര്‍മാരായ വി പി പി മുസ്തഫ, പി സി സുബൈദ, സി വി പ്രമീള, വെങ്ങാട്ട് കുഞ്ഞിരാമന്‍, വി വി സുനിത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്മാരായ എം നാരായണന്‍ മാസ്റ്റര്‍, മേലാപ്പില്‍ സുകുമാരന്‍, മുനമ്പത്ത് ഗോവിന്ദന്‍, സി കാര്‍ത്യായനി, പ്രസ്‌ഫോറം പ്രസിഡന്റ് പ്രസന്നന്‍ കാരിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ കണ്ണന്‍ മാസ്റ്റര്‍, കെ വി സുധാകരന്‍, കെ കെ ബാലകൃഷ്ണന്‍, ടി പി അഷ്‌റഫ്, എന്‍ പി ദാമോദരന്‍, എ കെ ചന്ദ്രന്‍, സലാവുദ്ദീന്‍ ഹാജി തുടങ്ങിയവരും മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി പി മുസതഫ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പ്രശാന്ത് പുത്തിലോട്ട്, താലൂക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വി എം ശ്രീപതി തുടങ്ങിയവരും സംബന്ധിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.



































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved