Latest News :
Home » , » അംഗനവാടി ജീവനക്കാരികളെ ടി.ടി.ഇ ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

അംഗനവാടി ജീവനക്കാരികളെ ടി.ടി.ഇ ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

Written By Muhimmath News on Tuesday, 27 September 2016 | 10:56

ചെറുവത്തൂര്‍: ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിയെന്നതിനു പതിനഞ്ചോളം അംഗനവാടി ജീവനക്കാരെ ട്രെയിനില്‍ നിന്നു ടി.ടി.ഇ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതായി പരാതി.

നീലേശ്വരം ബ്ലോക്ക് ഓഫീസില്‍ നിന്നു പരിശീലനക്ലാസ് കഴിഞ്ഞ് പിണറായിയിലേക്ക് മടങ്ങുകയായിരുന്ന സ്തീകള്‍ക്കാണ് ദുരനുഭവം. ഇന്നലെ വൈകിട്ട് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസില്‍ നീലേശ്വരത്തു നിന്നു കയറിയ തങ്ങളെ ചെറുവത്തൂരില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

 കൂട്ടത്തില്‍ അംഗവൈകല്യമുള്ള സ്ത്രീയെ തള്ളിയിടുകയായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറിക്കയറാന്‍ സമയമില്ലെന്നിരിക്കെ ആ ട്രെയ്‌നിലെ യാത്ര മുടങ്ങി.
പിന്നീട് രാത്രി മാവേലി എക്‌സ്പ്രസിലാണ് യാത്ര തുടരാനായത്.

ടിക്കറ്റ് എടുത്ത് ഓടിയെത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറാനുള്ള സാവകാശം കിട്ടാത്തതിനാലാണ് റിസര്‍വേഷന്‍ കോച്ചില്‍ കയറിയതെന്നും മാറിക്കയറാനുള്ള സമയം കിട്ടുന്നിടത്ത് വച്ച് പോകാമെന്നും പറഞ്ഞിട്ടുപോലും ടി.ടി.ഇ അനുവദിച്ചില്ല. 

സംഭവത്തില്‍ പൊതുപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. ടി.ടി.ഇക്കെതിരെ ജീവനക്കാരികള്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved