Latest News :
Home » , » തൊഴിലധിഷ്ടിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി എ.കെ ശശീന്ദ്രന്‍

തൊഴിലധിഷ്ടിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി എ.കെ ശശീന്ദ്രന്‍

Written By Muhimmath News on Sunday, 4 September 2016 | 21:00



നരിക്കുനി: തൊഴിലധിഷ്ടിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ തൊഴില്‍ മേഖലകളിലേക്കുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ആര്‍ജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മടവൂര്‍ സി.എം സെന്ററില്‍ പുതുതായി ആരംഭിച്ച ഹാന്റി ക്രാഫ്റ്റ് യൂണിറ്റ് 'ഡെക്സ്റ്ററോ' യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എ.പി നസ്തര്‍, പി കോരപ്പന്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ് ടി.കെ, മുഹമ്മദ് ദാരിമി, കെ ആലിക്കുട്ടി ഫൈസി തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സി.എം സെന്റര്‍ ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി സ്വാഗതവും റാശിദ് ഖുതുബി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved