Latest News :
Home » » അഴിമതി: മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാര്‍ അറസ്റ്റില്‍

അഴിമതി: മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 5 September 2016 | 21:23



പാലക്കാട്: അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് അഞ്ചോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

മലബാര്‍ സിമന്റ്‌സിലേക്ക് ഫ്‌ലൈ ആഷ് ഇറക്കുമതി കരാറില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്‍കിയ ബാങ്ക് ഗാരന്റി പുതുക്കാത്തതില്‍ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് ആദ്യത്തെ കേസ്. സിമന്റ് വില്‍പനയില്‍ ഡീലര്‍മാര്‍ക്ക് കമീഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved