Latest News :
Home » » സി.പി.എം കാസര്‍കോട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

സി.പി.എം കാസര്‍കോട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

Written By Muhimmath News on Monday, 5 September 2016 | 19:55

കാസര്‍കോട്: നുള്ളിപ്പാടിയിലുള്ള സി.പി.എം കാസര്‍കോട് ഏരിയ കമ്മിറ്റി ഓഫീസായ മാര്‍ക്‌സ് ഭവന് നേരെ കല്ലേറ്. ഓഫീസിന്റെ ജനല്‍ചില്ല് തകര്‍ന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. ഓഫീസിന്റെ രണ്ടാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. രാത്രി പത്ത് മണിക്ക് ശേഷമാണ് അക്രമണം നടന്നത്. ഓഫീസിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ടെറസില്‍ കയറി കല്ലെറിഞ്ഞതായാണ് സംശയിക്കുന്നത്. സംഭവത്തില്‍ 5000ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് പോലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved