Latest News :
Home » » കോടിയേരിയുടെ കുഴിയാന പ്രയോഗം: ബന്തടുക്കയില്‍ സി.പി.എം വനിത ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

കോടിയേരിയുടെ കുഴിയാന പ്രയോഗം: ബന്തടുക്കയില്‍ സി.പി.എം വനിത ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

Written By Muhimmath News on Sunday, 4 September 2016 | 12:27

കുറ്റിക്കോല്‍: സി പി എം മുന്‍ ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി ഗോപാലന്‍ മാസ്റ്ററെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുഴിയാനയോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു. ബന്തടുക്ക ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ചിക്കണ്ടമൂല ബ്രാഞ്ച് സെക്രട്ടറി ഷൈനി സൈജന്‍ ആണ് രാജിവെച്ചത്. രാജിക്കത്ത് ലോക്കല്‍ സെക്രട്ടറി എ ടി ജോസ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ കമ്മിറ്റി അംഗം അരവിന്ദാക്ഷന് കൈമാറിയതായി ഷൈനി പറഞ്ഞു. ഇക്കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബന്തടുക്ക ബ്ലോക്കില്‍ നിന്ന് മത്സരിച്ച ഷൈനി ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റ്, കെ എസ് കെ ടി യു വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

2004 ല്‍ പാര്‍ട്ടി അംഗത്വമെടുത്ത ഷൈനി ബന്തടുക്ക ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ഏക വനിതാ ബ്രാഞ്ച് സെക്രട്ടറിയാണ്. മലയോരത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി കുടുംബം പോലും മറന്നു, യൗവ്വനം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച്, ഇന്നും രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ ഗോപാലന്‍ മാസ്റ്ററെ അവഹേളിക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ പൊതു പ്രസംഗം. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല. സെക്രട്ടറിയുടെ പ്രസ്താവനയില്‍ വേദനയുണ്ട് ഷൈനി പറഞ്ഞു. ജീവിതം പാര്‍ട്ടിക്കായി നീക്കിവെച്ച ഒരാള്‍ക്കെതിരെ നടത്തിയ വ്യക്തിഹത്യയാണ് കുഴിയാന പ്രയോഗം. ബേഡകത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്. അതേക്കുറിച്ച് ബ്രാഞ്ചുകളില്‍ ശരിയായ വിശദീകരണം നല്‍കാന്‍ പോലും നേതൃത്വം തയ്യാറല്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അറിയില്ല. അത് ഇനി അറിയാന്‍ പോകുന്നതേ ഉള്ളൂവെന്നും ഷൈനി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved