Latest News :
Home » , » നെല്ലിക്കട്ടയിലെ സാന്ത്വന ഭവനം മുഹമ്മദ് ഗുരുക്കള്‍ക്ക് കൈമാറി

നെല്ലിക്കട്ടയിലെ സാന്ത്വന ഭവനം മുഹമ്മദ് ഗുരുക്കള്‍ക്ക് കൈമാറി

Written By Muhimmath News on Wednesday, 21 September 2016 | 12:16

ബദിയടുക്ക: ജില്ലാ എസ് വൈ എസ് സാന്ത്വനം സമിതി സൗദിയിലെ ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരുടെ സഹകരണത്തോടെ നെല്ലിക്കട്ടയില്‍ പണിത ദാറുല്‍ ഖൈര്‍ സാന്ത്വന ഭവനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഹമ്മദ് ഗുരുക്കള്‍ക്ക് കൈമാറി.

 ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ കുടിലില്‍ കഴിഞ്ഞിരുന്ന ഗുരുക്കളുടെ ജീവിതം സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്തയായതിനെ ത്തുടര്‍ന്നാണ് ജില്ലാ എസ് വൈ എസ് നിര്‍മാണം ഏറ്റെടുക്കുകയും കുറഞ്ഞ മാസം കൊണ്ട് മനോഹരമായൊരു വീട് പൂര്‍ത്തിയാക്കിയതും.  

ചടങ്ങില്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ സ്വാഗതം പറഞ്ഞു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുക്രി ഇബ്‌റാഹിം ഹാജി, പി ബി അഹമ്മദ് ഹാജി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, അബദുല്‍ കരീം ഹാജി തളങ്കര, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി, സെക്രട്ടറി നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, എസ് ജെ എം ജില്ലാ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍, വാഹിദ് സഖാഫി, അശ്രഫ് കുമ്പഡാജെ, പഞ്ചായത്ത് മെമ്പര്‍ നാസര്‍ കാട്ടുകൊച്ചി, ഐ സി എഫ്, ആര്‍ എസ് സി പ്രതിനിധികളായ ലത്തീഫ് പള്ളത്തടുക്ക, ഫൈസല്‍ നെല്ലിക്കട്ട, അശ്‌റഫ് ഗുഡ്ഡഗേരി, താജുദ്ദീന്‍ നെല്ലിക്കട്ട, തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved