Latest News :
Home » , » കാഞ്ഞങ്ങാട്ട് വാഹന സര്‍വ്വീസിംഗ് സെന്ററില്‍ ഉടമ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്ട് വാഹന സര്‍വ്വീസിംഗ് സെന്ററില്‍ ഉടമ മരിച്ച നിലയില്‍

Written By Muhimmath News on Wednesday, 21 September 2016 | 13:04

കാഞ്ഞങ്ങാട് : വാഹനസര്‍വ്വീസിംഗ് സെന്ററില്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ സ്വദേശിയും പാണത്തൂര്‍ പരിയാരത്ത് താമസക്കാരനുമായ സന്തോഷിനെ(40)യാണ് കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ വാഹന സര്‍വ്വീസിംഗ് സെന്ററില്‍ ചൊവ്വാഴ്ച വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളുടെ സര്‍വ്വീസിംഗ് സെന്റര്‍ നടത്തുന്ന സന്തോഷിന്റെ മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഷോക്കേറ്റതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. 

എന്നാല്‍ യഥാര്‍ത്ഥ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved