Latest News :
Home » , » ബംഗ്ലാദേശില്‍ ജമാഅത്ത് ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി

ബംഗ്ലാദേശില്‍ ജമാഅത്ത് ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി

Written By Muhimmath News on Sunday, 4 September 2016 | 11:01



ധാക്ക: ബംഗ്ലാദേശിലെ ജമാഅത്ത് ഇസ്‌ലാമി നേതാവ് മിര്‍ ക്വാസിം അലിയെ തൂക്കിലേറ്റി. കാഷിംപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി 10.30 നാണ് വധശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് വിമോചന സമര കാലത്ത് പാക് സൈന്യത്തിന്റെ കൂടെച്ചേര്‍ന്ന് അതിക്രമങ്ങള്‍ നടത്തിയെന്ന പേരിലാണു മിര്‍ ക്വാസിമിനു ശിക്ഷ വിധിച്ചത്.

അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയ കോടതി ജൂണ്‍ ആറിനാണ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ മിര്‍ ക്വാസിം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീകോടതി വധശിക്ഷ ശരിവെച്ച സാഹചര്യത്തില്‍ പ്രസിഡന്റിന് ദയാഹര്‍ജി സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.

ബംഗ്ലാദേശ് വിമോചന സമര കാലത്ത് നിരവധിപേരെ കൊലപ്പെടുത്തുകയും പീഡനത്തിനായി പ്രത്യേക സെല്‍ രൂപീകരിക്കുകയും ചെയ്‌തെന്നാണ് 63 കാരനായ ക്വാസിമിന്റെ പേരിലുള്ള കുറ്റം. ജമാഅത്തിന്റെ പ്രമുഖ നേതാവായ ക്വാസിമിന് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുതല്‍ ഹോസ്പിറ്റല്‍വരെ തുടങ്ങി നിരവധി ബിസിനസുകളുണ്ട്. തീവ്രവാദ പാര്‍ട്ടിയായ ജമാഅത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസും ക്വാസിമായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved