Latest News :
Home » , » ദമ്മാം സഅദിയ്യയില്‍ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

ദമ്മാം സഅദിയ്യയില്‍ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

Written By Muhimmath News on Saturday, 24 September 2016 | 09:37

ദമ്മാം: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഹാജിമാര്‍ക്ക് ദമ്മാം സഅദിയ്യ ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പ് സ്വീകരണം നല്‍കി. സീക്കോ സഅദിയ്യ ഹാളില്‍ നടന്ന പരിപാടി സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി ഉത്ഘാടനം ചെയ്യ്തു. സയ്യിദ് ശുകൂര്‍ അല്‍ഐദറൂസി അധ്യക്ഷത വഹിച്ചു. 

കെ.എം.സി.സി പ്രധിനിധി ഹമീദ് വടകര, ഫാറൂക് കാട്ടിപ്പള്ള, എന്‍.എസ്.ഹാജി  പ്രസംഗിച്ചു.  ഹാജിമാര്‍ക്ക് നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാരം സയ്യിദ് അബ്ദുസാലം തങ്ങള്‍, അഹമദ് ഹാജി , കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഹസൈനാര്‍ ഹാജി പജ്ജിയോട്ട, മുഹമ്മദ് സഅദി ആദൂര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. യൂസുഫ് സഅദി അയ്യന്‍കെറി സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved