Latest News :
Home » , » അലാറം മുഴക്കിയോടിയ ആംബുലന്‍സില്‍ രോഗിയില്ല: മദ്യപിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

അലാറം മുഴക്കിയോടിയ ആംബുലന്‍സില്‍ രോഗിയില്ല: മദ്യപിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

Written By Muhimmath News on Saturday, 3 September 2016 | 18:06

പാലക്കുന്ന്: മദ്യപിച്ച് ആംബുലന്‍സ് അമിതവേഗതയില്‍ ഓടിച്ചുപോയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. പരിയാരം, പാലക്കിയിലെ ഗണേശന്‍ (37)ആണ് വെള്ളിയാഴ്ച രാത്രി 9.30ന് തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്നില്‍ പോലീസ് നടത്തിയ പരിശോധനക്കിടെ അറസ്റ്റിലായത്.

കാസര്‍കോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ആംബുലന്‍സ്. ബീക്കണ്‍ ലൈറ്റ് കത്തിച്ചും അലാറാം മുഴക്കികൊണ്ടും അമിതവേഗതയില്‍ ഓടിയ ആംബുലന്‍സില്‍ സംശയം തോന്നി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പരിശോധനയില്‍ ആംബുലന്‍സിനു അകത്തു രോഗിയോ മൃതദേഹമോ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന കാര്യം മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് അറസ്റ്റു ചെയ്തു.

കെ.എസ്.ടി.പി റോഡില്‍ വാഹനാപകടങ്ങള്‍ പതിവായതോടെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved