Latest News :
Home » , , » ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈല്‍ ഫോണില്‍

ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈല്‍ ഫോണില്‍

Written By Muhimmath News on Friday, 9 September 2016 | 12:33

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും ഇനി കൈയില്‍ കൊണ്ടുനടക്കേണ്ടതില്ല. പരിശോധനക്കു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് അവ മൊബൈല്‍ഫോണില്‍ കാണിച്ചാല്‍ മതിയാകും. രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി മൊബൈല്‍ഫോണില്‍ സൂക്ഷിക്കുന്ന പദ്ധതിയായ ഡിജിലോക്കര്‍ സംവിധാനം രാജ്യത്ത് തുടങ്ങിയതോടെയാണ് മൊബൈല്‍ഫോണില്‍ കാണിക്കുന്ന രേഖകള്‍ക്ക് നിയമസാധുത കൈവന്നത്.

കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിഥിന്‍ ഗഡ്കരി െ്രെഡവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ഡിജിലോക്കറില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന ഡിജിറ്റല്‍ െ്രെഡവിങ് ലൈസന്‍സിന്റെ സാധുത ട്രാഫിക് പോലിസിന് വളരെ എളുപ്പം ഉറപ്പാക്കാന്‍ കഴിയും. 

വ്യാജ ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്താനും ഇതുവഴി സാധിക്കും. വിമാനത്താവളങ്ങളിലും ഡിജിലോക്കര്‍ സംവിധാനം വഴി കാണിക്കുന്ന രേഖകള്‍ക്ക് നിയമസാധുത ലഭിക്കും. വിലപ്പെട്ട രേഖകള്‍ കൈയില്‍ കൊണ്ടു നടക്കുമ്പോള്‍ ചീത്തയാകുന്നതും നഷ്ടപ്പെടുന്നതും ഡിജിലോക്കര്‍ സംവിധാനം വന്നതിലൂടെ ഇല്ലാതെയാകും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved