Latest News :
Home » , , » ത്യാഗ സ്മരണയുടെ നിറവില്‍ ജില്ലയിലെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു.

ത്യാഗ സ്മരണയുടെ നിറവില്‍ ജില്ലയിലെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു.

Written By Muhimmath News on Monday, 12 September 2016 | 09:19




കാസര്‍കോട്: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ പുതുക്കി വിശ്വാസി ലോകം ജില്ലയിലെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു.

സ്രഷ്ടാവിന്റെ മഹ്ത്വം വാഴ്ത്തി എങ്ങും തക്ബീര്‍ ധ്വനികളുയര്‍ന്നു. രാവിലെ ഏഴ് മുതല്‍ 10 വരെ വിവിധ മസ്ജിദുകളില്‍ ഈദ് നിസ്‌കാരങ്ങളും ഖുത്ബയും നടന്നു.  പരസ്പരം ആശംസകള്‍ കൈമാറി ബന്ധു വീടുകളിലും സുഹൃദ് ഭവനങ്ങളിലും കയറിയിറങ്ങി ബന്ധങ്ങള്‍ പുതുക്കി.
മഹല്ലുകളില്‍ ഒറ്റയ്ക്കും ഏഴ് പേര്‍ ചേര്‍ന്നും ബലിയര്‍പ്പണം നടത്തി മാംസം പാവങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്തു.
ജില്ലയിലെ 500 ലേറെ മസ്ജിദുകളില്‍ നടന്ന നടന്ന ഈദ്  നിസ്‌കാരത്തിലും ഖുത്ബയിലും പതിനായിരങ്ങള്‍ സംബന്ധിച്ചു. പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.

പുത്തിഗെ മുഹിമ്മാത്തില്‍ ഖത്തീബ് ഇബ്രാഹീം സഖാഫി കര്‍ണൂര്‍ നേതൃത്വം നല്‍കി. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബശീര്‍ അസ്സഖാഫി തങ്ങള്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ മുഹിമ്മാത്തില്‍ സംബന്ധിച്ചു.

കാസര്‍കോട് സുന്നി സെന്റര്‍ മസ്ജിദില്‍ എസ്.എം.എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കി.
ദേളി ജാമിഅ സഅദിയ്യയില്‍ അബ്ദുല്ല സഅദി ദേളി  നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബിയടക്കം പ്രമുഖര്‍ സംബന്ധിച്ചു.

ഷിറിയ ലത്തീഫിയ്യയില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂരും മഞ്ചേശ്വരം മള്ഹറില്‍ ഹസന്‍ സഅദിയും നേൃത്വം നല്‍കി. 

എസ്.വൈ.എസ്, എസ്.എസ്.എഫ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved