Latest News :
Home » , » ഒളിച്ചോടിയ കുമ്പളയിലെ യുവാവും എറണാകുളം സ്വദേശിനിയും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

ഒളിച്ചോടിയ കുമ്പളയിലെ യുവാവും എറണാകുളം സ്വദേശിനിയും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

Written By Muhimmath News on Tuesday, 20 September 2016 | 17:39

കുമ്പള: എറണാകുളത്ത് നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുമ്പളയിലെ യുവാവും എറണാകുളത്തെ ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയുമാണ് എറണാകുളത്ത് നിന്ന് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. അന്വേഷിക്കുന്നതിനിടയില്‍ കാസര്‍കോട്ടെത്തിയെന്നും കുമ്പള സ്റ്റേഷനിലേക്ക് പോവുകയാണെന്നും യുവതി ബന്ധുക്കളോട് പറഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ കാറില്‍ കുമ്പളയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും വിവാഹം നടത്താന്‍ യുവതിയുടെയും യുവാവിന്റെയും ബന്ധുക്കള്‍ തയ്യാറായതായി പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved