Latest News :
Home » , , » ഇന്ത്യയിലെ ത്തുന്ന ലഹരിമരു ന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്‍.എസ്.എസ് ശാഖകളില്‍; മന്ത്രി ഇ.പി ജയരാജന്‍

ഇന്ത്യയിലെ ത്തുന്ന ലഹരിമരു ന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്‍.എസ്.എസ് ശാഖകളില്‍; മന്ത്രി ഇ.പി ജയരാജന്‍

Written By Muhimmath News on Saturday, 24 September 2016 | 11:32

കണ്ണൂര്‍: ഇന്ത്യയിലെത്തുന്ന ലഹരിമരുന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്‍.എസ്.എസിന്റെ ശാഖകളിലേക്കാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. 'ആര്‍എസ്എസ് ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. 

സി.പി.ഐ.എം പള്ളിക്കുന്നു ലോക്കല്‍ കമ്മിറ്റി നടത്തിയ അഴീക്കോടന്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

ഒരു തലമുറയെ ലഹരിക്ക് അടിമകളാക്കുകയും അവരെ വര്‍ഗീയവാദികളും രാജ്യദ്രോഹികളുമാക്കി നശിപ്പിക്കുകയുമാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. 

ആര്‍.എസ്.എസ് ഹിന്ദുക്കളുടെ സംഘടനയല്ല. ആര്‍.എസ്.എസില്‍ ജനാധിപത്യവുമില്ല. അവിടെ ഒരു കാര്യവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ അനുവാദമില്ല. കൂടെയുള്ളവരെ അടിമകളാക്കിയും ഫാഷിസ്റ്റുകളാക്കിയും വളര്‍ത്തുകയാണ് അവര്‍.
സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ ബ്രിട്ടിഷ് ഭരണകൂടം സൃഷ്ടിച്ചതാണ് ആര്‍എസ്എസിനെ. ജര്‍മനിയിലും ഇറ്റലിയിലും പോയി ഫാഷിസ്റ്റ് രീതികളില്‍ പരിശീലനം നേടിയവരാണ് ആര്‍.എസ്.എസിന്റെ ആദ്യകാല നേതാക്കള്‍. വര്‍ഗീയ ധ്രുവീകരണത്തിനായി മുസ്‌ലിം ലീഗിനു രൂപം നല്‍കിയതും ബ്രിട്ടിഷുകാരാണെന്നും ജയരാജന്‍ പറഞ്ഞു.

സമാധാനം ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിയെ ഒറ്റപ്പെടുത്തണം. ആര്‍.എസ്.എസും ഹിന്ദുമഹാസഭയുമടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കോ അവരുടെ നേതാക്കള്‍ക്കോ സ്വാതന്ത്ര്യ സമരത്തില്‍ പങ്കൊന്നുമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved