Latest News :
Home » » ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് വ്യാഴാഴ്ച

ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് വ്യാഴാഴ്ച

Written By Muhimmath News on Tuesday, 6 September 2016 | 17:15

ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇരുന്നൂറോളം പണ്ഡിതര്‍ സംബന്ധിക്കുന്ന ഫിഖ്ഹ് കോണ്‍ഫ്രന്‍സ് സെപ്തംബര്‍ 8 (വ്യാഴം) ന് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9 മണിക്ക് ചെയര്‍മാന്‍ കെ.എന്‍ ഇബ്രാഹിം പതാക ഉയര്‍ത്തും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അഹ്ദല്‍ ആദൂരിന്റ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കും. ദാറുല്‍ ഇഹ്‌സാന്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സയ്യിദ് യു.പി. അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളടുക്കയുടെ അധ്യക്ഷതയില്‍ ജന.സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. പെരുന്നാളും ഉള്ഹിയ്യത്തും എന്ന വിഷയത്തില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഉടുപ്പി ഖാളിയുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ വിഷയാവതരണം നടത്തും. ഫത്ഹുല്‍ മുഈന്‍;കര്‍മ്മ ശാസ്ത്രത്തിന് കേരളത്തിന്റെ സംഭാവന എന്ന വിഷയത്തില്‍ പ്രസസ്ത ഗ്രന്ഥകാരന്‍ അബൂബക്കര്‍ സഅദി നെക്രാജെയും, ഐ.എസ് സലഫിസം മത രാഷ്ട്രവാദം എന്ന വിഷയത്തില്‍ എഴുത്തുക്കാരന്‍ മുനീര്‍ അഹ്‌സനി ഒമ്മലയും പ്രബന്ധം അവതരിപ്പിക്കും.

ആത്മീയ മജ്‌ലിസിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് യു.പി.എസ് ജലാലുദ്ധീന്‍ തങ്ങള്‍ മിനിസ്‌റ്റേറ്റ്, സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്‌സനി ബാഅലവി അരീക്കോട്, സയ്യിദ് സീതികോയ തങ്ങള്‍ ഐദറൂസി ബദിയഡുക്ക, അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി, എം. പി അബ്ദുല്ല ഫൈസി നെക്രാജെ, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, റഫീഖ് സഅദി ദേലംപാടി, അബൂബക്കര്‍ കാമില്‍ സഖാഫി, യൂസുഫ് സഖാഫി ആദൂര്‍, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, മുഹമ്മദ് റശാദ് ബുഖാരി മുത്തേടം, അബ്ദുല്‍ വാഹിദ് സഖാഫി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഹനീഫ സഅദി മാന്യ, ഹാരിസ് ഹിമമി സഖാഫി പരപ്പ, ഇബ്‌റാഹിം ഖാസിമി നെക്രാജെ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അബ്ദുല്‍ നാസര്‍ ബാഹസനി ജാല്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബഷീര്‍ സഖാഫി കൊല്യം സ്വാഗതവും അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം നന്ദിയും പറയും.

പത്രസമ്മേളനത്തില്‍ ബശീര്‍ സഖാഫി കൊല്യം, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി , അബ്ദുറഹമാന്‍ സഖാഫി പൂത്തപ്പലം, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അബ്ദുനാസര്‍ ബാഹസനി സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved