Latest News :
Home » , » 24 മണിക്കൂറിനകം എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ ഇടണം: സുപ്രീം കോടതി

24 മണിക്കൂറിനകം എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ ഇടണം: സുപ്രീം കോടതി

Written By Muhimmath News on Wednesday, 7 September 2016 | 18:02



ന്യൂഡല്‍ഹി: പൊലീസ് സ്റ്റേഷനുള്ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്.

വിദൂര ഭൂപ്രദേശങ്ങളുള്ളതും ഇന്റര്‍നെറ്റ് ലഭ്യത ദുര്‍ബലമായതുമായ സംസ്ഥാനങ്ങളില്‍ 72 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി. അതേസമയം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, കലാപം തുടങ്ങിയ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട കേസുകളുടെ എഫ്.ഐ.ആര്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം കുറ്റാരോപിതര്‍ക്ക് ലഭിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് വാദം നടന്നപ്പോള്‍ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനങ്ങള്‍ എഫ്. ഐ.ആര്‍ അപ്‌ലോഡ് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 24 മണിക്കൂറായി കുറച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved