Latest News :
Home » » കാസര്‍കോട് രണ്ടരകിലോ സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട് രണ്ടരകിലോ സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

Written By Muhimmath News on Friday, 30 September 2016 | 19:25

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് 70 ലക്ഷം രൂപ വിലവരുന്ന രണ്ടരകിലോ സ്വര്‍ണവുമായി രണ്ടു പേരെ സെയില്‍സ് ടാക്‌സ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. തൃശൂര്‍ സ്വദേശി എഡ്വിന്‍ (32), ഷിസു (22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസിറങ്ങി വരികയായിരുന്ന ഇവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സെയില്‍സ് ടാക്‌സ് അസി. കമ്മീഷണര്‍ സി.പി ജയരാജന്‍, ഇന്‍സ്‌പെക്ടര്‍ ഗണേശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ വേട്ട നടത്തിയത്.

നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. കമ്മലുകള്‍ അടക്കമുള്ള സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 11 ലക്ഷം രൂപ പിഴയീടാക്കിയ ശേഷം വിട്ടുകൊടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved