Latest News :
Home » » ഗുജറാത്തിന്റെ ദുര്‍ഗന്ധം ആസ്വദിക്കാന്‍ അമിതാബ് ബച്ചന് ദലിതരുടെ ക്ഷണം

ഗുജറാത്തിന്റെ ദുര്‍ഗന്ധം ആസ്വദിക്കാന്‍ അമിതാബ് ബച്ചന് ദലിതരുടെ ക്ഷണം

Written By Muhimmath News on Tuesday, 13 September 2016 | 12:25

അഹമ്മദാബാദ്; ഗുജറാത്തിന്റെ സുഗന്ധം എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് ഇറങ്ങിയ അമിതാബ് ബച്ചനെതിരെ ദലിത് സംഘടനകളുടെ പ്രതിഷേധം. 

ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം പ്രചാരണപരിപാടിയുടെ അംബാസിഡര്‍കൂടിയായ ബച്ചനെതിരെ ഗുജറാത്തിന്റെ ദുര്‍ഗന്ധം എന്ന പേരില്‍ പോസ്റ്റ്കാര്‍ഡ് പ്രചാരണം ആരംഭിക്കാന്‍ ഉനയിലെ ദലിത് അത്യാചാര്‍ ലദത് സമിതി തീരുമാനിച്ചു. ഗുജറാത്തിന്റെ ദുര്‍ഗന്ധംബദ്ഗു ഗുജറാത്തി എന്നെഴുതിയ പോസ്റ്റ്കാര്‍ഡ് മുംബൈയിലെ അമിതാബ് ബച്ചന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കാനാണ് സംഘടനയുടെ തീരുമാനം. ഉന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പശുക്കളുടെ ജഡം അഴുകുന്ന ഗുജറാത്തിന്റെ ഗന്ധം ആസ്വദിക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് കത്തുകള്‍ അയക്കുന്നത്. 

പശുവിന്റെ തുകല്‍ കൈവശം വച്ചു എന്നാരോപിച്ച് ദലിത് യുവാക്കളെ ഗോ രക്ഷകര്‍ മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ചത്ത പശുക്കളെ ഇനിമേല്‍ കൈകാര്യം ചെയ്യില്ലെന്ന് ദലിതര്‍ തീരുമാനമെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു ഗുജറാത്ത് കി(ഗുജറാത്തിന്റെ സുഗന്ധം)എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിച്ച അമിതാബ് ബച്ചനെ പശുക്കളുടെ ജഡം അഴുകുന്ന ഗന്ധം ആസ്വദിക്കാന്‍ ദലിത് സംഘടനകള്‍  ഉനയിലേക്ക് ക്ഷണിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved