Latest News :
Home » , » റിയാദ് നഗരത്തിന് യു.എന്നിന്റെ ആദരം

റിയാദ് നഗരത്തിന് യു.എന്നിന്റെ ആദരം

Written By Muhimmath News on Tuesday, 27 September 2016 | 10:43

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ഇതിന്റെ ഭാഗമായി റിയാദ് നഗരത്തിന്റെ സാമൂഹിക, ,സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക നഗര രംഗത്തുണ്ടായ വികസന കുതിപ്പുകള്‍ പൊതുസഭയിലെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ന്യൂയോര്‍ക്കില്‍ അഞ്ചു ദിവസം നീളുന്ന പ്രദര്‍ശന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയില്‍ നഗരം കൈവരിച്ച നേട്ടങ്ങളും ഭാവി വെല്ലുവിളികളും വ്യക്തമാക്കുന്ന പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ യു.എന്‍ അംഗീകൃത നഗര വികസന ഏജന്‍സികള്‍ക്കും മറ്റും റിയാദ് വികസന വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved