Latest News :
Home » , , » കല്ലക്കട്ട മജ്മഅ് ദുബൈ കമ്മിറ്റി പൊസോട്ട് തങ്ങള്‍ അനുസ്മരണം നടത്തി

കല്ലക്കട്ട മജ്മഅ് ദുബൈ കമ്മിറ്റി പൊസോട്ട് തങ്ങള്‍ അനുസ്മരണം നടത്തി

Written By Muhimmath News on Thursday, 29 September 2016 | 10:16

ദുബൈ: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ കമ്മിറ്റി യുടെ മാസാന്ത ദിക്‌റ് ഹല്‍ഖ സ്വലാത്ത് മജിലിസും,ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി (ഖ.സി) പൊസോട്ട് തങ്ങളുടെ അനുസ്മരണവും ദുബൈ മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് വളരെ വിപുലമായി നടന്നു. 



സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ദിക്‌റ് ഹല്‍ഖക്കും കൂട്ട് പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി.  പൊസോട്ട് തങ്ങളുടെ പേരില്‍ അനുസ്മരണപ്രാഭാഷണവും തങ്ങള്‍ നടത്തി.


ഇബ്രാഹിം സഖാഫി തുപ്പക്കല്‍, അബൂബക്കര്‍ സഅദി നദ് വി പുഞ്ചാവി, യൂസ്ഫ് ഹാജി കളത്തൂര്‍, ശംസുദ്ധീന്‍ പുഞ്ചാവി, അബ്ദുറഹ്മാന്‍ കട്‌നട്ക്ക, എന്‍.എ.ബക്കര്‍ അംഗടിമുഗര്‍, ലത്വീഫ് ഹാജി കോടി, ലത്വീഫ്ഹാജി പൈവളികെ, ഡി.എ.മുഹമ്മദ് ചള്ളങ്കയം, സിദ്ധീഖ് പി.എം സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved