'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മസ്ജിദുല്‍ ഹറാമിനെ ചുറ്റി നില്ക്കുന്ന താമസസ്ഥലങ്ങളില്‍ നിന്ന് ചെറുസംഘങ്ങളായി വെള്ളിയാഴ്ച രാത്രിയോടെ തന്നെ മിനായിലേക്ക് തീര്‍ഥാടകര്‍ തിരിച്ചുതുടങ്ങി. ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ തീര്‍ഥാടകരും തമ്പിലത്തെും. തീര്‍ഥാടക ലക്ഷങ്ങളുടെ അടക്കംപറച്ചിലുകള്‍ക്കും തേങ്ങലുകള്‍ക്കും ശനിയാഴ്ച രാത്രി തമ്പുകള്‍ സാക്ഷിയാകും. സൗദിയില്‍ നിന്നുള്ള ഹാജിമാരും മദീനയില്‍ നിന്നു വന്ന അവസാന സംഘങ്ങളും കഅ്ബയെ പ്രദക്ഷിണം ചെയ്താണ് മിനായിലേക്ക് നീങ്ങുക.
തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ നേരത്തെ തന്നെ തമ്പുകളിലത്തെിക്കാന്‍ അതത് രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ട്. മലയാളികളടങ്ങുന്ന ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച രാത്രി തന്നെ മിനായിലേക്ക് തിരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ അറഫാ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ ഞായറാഴ്ച വൈകീട്ട് മുസ്ദലിഫയിലത്തെി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തില്‍ തിരിച്ചത്തെും.
അറഫയിലെ നില്പും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളില്‍ പിശാചിനെ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത് മിനായില്‍ താമസിച്ചാണ്. ദുല്‍ഹജ്ജ് 12 വൈകീട്ടോടെയാണ് മിനായില്‍നിന്നുള്ള മടക്കം ആരംഭിക്കുക.
ബസുകളിലും മശായിര്‍ മെട്രോ ട്രെയിനുകളിലുമായിരിക്കും അറഫയിലേക്കുള്ള പ്രയാണം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള നടപ്പാതകളിലെല്ലാം തണല്‍ കുടകള്‍ സ്ഥാപിച്ചിട്ടുണ്ട്. മിനായിലെ തമ്പുകളിലും ശീതീകരണ ജോലികള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.
Post a Comment