Latest News :
Home » , » ആത്മഹത്യാശ്രമം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍തൃമതി മരിച്ചു

ആത്മഹത്യാശ്രമം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍തൃമതി മരിച്ചു

Written By Muhimmath News on Wednesday, 7 September 2016 | 18:44

കാസര്‍കോട്: വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍തൃമതി മരിച്ചു. പരവനടുക്കം വളപ്പോത്തിനടുത്ത് താനംപുരക്കാലിലെ വിജയന്റെ ഭാര്യ ശോഭ(28)യാണ് മരിച്ചത്. വിദ്യാനഗര്‍ നെല്‍ക്കള സ്വദേശിനിയാണ് ശോഭ. 5ന് വൈകിട്ടാണ് ശോഭയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ വെച്ച് ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved