Latest News :
Home » , , » ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണം

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണം

Written By Muhimmath News on Friday, 2 September 2016 | 18:35



തിരുവനന്തപുരം: ജോലിസമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നിരോധിച്ചതിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആഘോഷത്തിനു നിയന്ത്രണം. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് ഓണാഘോഷത്തിനു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു പ്രവൃത്തി ദിനം മുഴുവന്‍ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ പാടില്ലെന്നും സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠനപഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആഘോഷങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമായിരിക്കണം, വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം, പരിപാടികളുടെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ല, ആഡംബരം ഒഴിവാക്കുക, കലാകായിക പരിപാടികളില്‍ അധ്യാപകരുടെ സമ്പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തുക എന്നിവയാണ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

നേരത്തെ, സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved