Latest News :
Home » » ബലി പെരുന്നാള്‍, ആഘോഷങ്ങളെ ആഭാസമാക്കരുത്: ഹിമ്മത്തുസ്സുന്ന

ബലി പെരുന്നാള്‍, ആഘോഷങ്ങളെ ആഭാസമാക്കരുത്: ഹിമ്മത്തുസ്സുന്ന

Written By Muhimmath News on Saturday, 10 September 2016 | 18:03

പുത്തിഗെ; ലോക മുസ് ലിം ജനതയുടെ ആഘോഷങ്ങളിലൊന്നായ ബലി പെരുന്നാള്‍ ആഘോഷത്തെ ആഭാസമാക്കരുതെന്നും ത്യാഗ സ്മരണകള്‍ അനുസ്മരിക്കുന്നതാകണം ആഘോഷമെന്നും മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടന ഹിമ്മത്തുസ്സുന്ന സാഹിത്യ സമാജം അഭിപ്രായപ്പെട്ടു.

തനിമയാര്‍ന്ന ത്യാഗ സ്മരണകള്‍ക്ക് മുമ്പില്‍ മുസ് ലിം സമൂഹം കൊണ്ടാടുന്ന ബലി പെരുന്നാളാഘോഷം പ്രവാചകര്‍ ഇബ്രാഹിം (അ) ന്റെ സ്മരണകള്‍ പുതുക്കുന്നതാകണമെന്നും സമാജം ആവശ്യപ്പെട്ടു.

ഹിമ്മത്തുസ്സുന്ന ജനറല്‍ സെക്രട്ടറി ഹാഫിള് മുഹമ്മദ് മിഖ്ദാദ് ഉല്‍ഘാടനം ചെയ്തു. ഹാഫിള് സി.കെ റംശീദ് സ്വാഗതവും ഹാഫിള് ഇംതിയാസ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved