Latest News :
Home » , » ഐ.സി.എഫ്. ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ ഒക്ടോബര്‍ 7ന്

ഐ.സി.എഫ്. ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ ഒക്ടോബര്‍ 7ന്

Written By Muhimmath News on Tuesday, 27 September 2016 | 17:15

കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 7ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ പാക്കിസ്ഥാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ 'പ്രവാസിയും ആരോഗ്യ ചിന്തകളും', 'വ്യായാമവും രോഗ പ്രതിരോധവും', 'പ്രഥമശുശ്രൂഷാ പരിശീലനം' എന്നീസെഷനുകളിലായി ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ പഠന പരിശീലന പരിപാടികള്‍ നടക്കും.

പ്രവാസി സമൂഹം നേരിടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളും രോഗ സാധ്യതകളും, രോഗം വന്ന് ചികിത്സിക്കുന്നതിനു പകരം രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്തൊക്കെയെന്ന് മനസ്സിലാക്കാനും, അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും പ്രാപ്തരാക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഡോ. അമീര്‍അഹ്മദ്, ഡോ. മുഹമ്മദ് ശുക്കൂര്‍ (കാര്‍ഡിയോളജി - സബാഹ്‌ഹോസ്പിറ്റല്‍), നിഹാസ് വയലില്‍ (അമീരിഹോസ്പിറ്റല്‍), മുഹമ്മദ് അബ്ദുസ്സത്താര്‍ (എം.ഒ.എച്ച കുവൈത്ത്) തുടങ്ങിയ പ്രമുഖ ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved