Latest News :
Home » , » പ്രസ്താവന തിരുത്തി; പാക്കിസ്ഥാനുമായി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്ന് ബി.സി.സി.ഐ

പ്രസ്താവന തിരുത്തി; പാക്കിസ്ഥാനുമായി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്ന് ബി.സി.സി.ഐ

Written By Muhimmath News on Sunday, 25 September 2016 | 12:36

തിരുവനന്തപുരം: പാക്കിസ്താനുമായി ക്രിക്കറ്റ് ബന്ധം ഇനിയുണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി ബി.സി.സി.ഐ. പാക് ടീമുമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്നു ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഐ.സി.സിയുടെ സമ്മര്‍ദ്ദം കാരണമാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

ക്രിക്കറ്റ് ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ അനുരാഗ് ഠാക്കൂര്‍ പെട്ടെന്ന് മലക്കം മറിയുകയായിരുന്നു. ഈ വര്‍ഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങളൊന്നുമില്ല. ഇനി ഷെഡ്യൂള്‍ ചെയ്താലും അതിന് ബിസിസിഐ തയാറാകില്ല എന്നായിരുന്നു ബിജെപി ദേശീയ നിര്‍വാഹകസമിതിയില്‍ പങ്കെടുക്കാന്‍ കോഴിക്കാട്ട് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved