Latest News :
Home » » ഐ.എന്‍.എല്‍ ബൈത്തുന്നൂര്‍ താക്കോല്‍ കൈമാറ്റം 9ന് കെ.ടി ജലീല്‍ നിര്‍വ്വഹിക്കും

ഐ.എന്‍.എല്‍ ബൈത്തുന്നൂര്‍ താക്കോല്‍ കൈമാറ്റം 9ന് കെ.ടി ജലീല്‍ നിര്‍വ്വഹിക്കും

Written By Muhimmath News on Tuesday, 6 September 2016 | 17:42

കാഞ്ഞങ്ങാട്: ഐ എന്‍ എല്‍ ഐ എം സി സി സൗത്ത് ചിത്താരി ശാഖ നിര്‍മ്മിച്ച് നല്‍കുന്ന മില്ലത്ത് സ്വാന്തനം ബൈത്തുന്നൂര്‍ താക്കോല്‍ ദാനവും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്ത പ്രൊഫസര്‍ എ. പി.അബ്ദുല്‍ വഹാബിനുള്ള സ്വീകരണവും 9ന് വെള്ളിയാഴ്ച നടക്കും. മാണിക്കോത്ത് എം വി എസ് ഹാളില്‍ എം കെ ഹുസൈന്‍ ഹാജി നഗരിയില്‍ രാവിലെ 9 മണിക്കാണ് പരിപാടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ:കെ ടി ജലീല്‍ താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും. റിയാസ് അമലടുക്കം സ്വാഗതം പറയും. പ്രൊഫസര്‍ എ.പി.അബ്ദുല്‍ വഹാബ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗിരി, ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ഫക്രുദ്ധീന്‍, ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, പി എ.മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, അജിത് കുമാര്‍ ആസാദ്, അരവിന്ദന്‍ മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി, സുബൈര്‍ പടുപ്പ്, ഹംസ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എല്‍ കെ സുലൈഖ, റഹീം ബണ്ടിച്ചാല്‍, എ.കെ.അബ്ദുല്‍ ഖാദര്‍, മുഹമ്മദ്കുഞ്ഞി കെ സി, ഷൌക്കത്ത് പൂച്ചക്കാട്, ത്വയ്യിബ് ചിത്താരി, മജീദ് എം, മൊയ്തു, ഹനീഫ് പി എച്ച് എന്നിവര്‍ പ്രസംഗിക്കും. ബൈത്തുന്നൂര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ ടി ബേക്കല്‍ നന്ദി പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved