Latest News :
Home » , , » മൊസൂളിലെ ജനങ്ങള്‍ക്ക് യു.കെ യുടെ സഹായ ഹസ്തം

മൊസൂളിലെ ജനങ്ങള്‍ക്ക് യു.കെ യുടെ സഹായ ഹസ്തം

Written By Muhimmath News on Tuesday, 27 September 2016 | 10:48

ലണ്ടന്‍: ഐ.എസ് തീവ്രവാദികളില്‍ നിന്നും മൊസൂള്‍ സിറ്റിയെ പിടിച്ചെടുക്കാന്‍ ഇറാഖ് യുദ്ധം നയിക്കുന്ന സാഹചര്യത്തില്‍ മൊസൂളിലുള്ളവര്‍ക്ക് ഭക്ഷണവും താമസ സൗകര്യങ്ങളുമുള്‍പ്പെടെ സഹായങ്ങളെത്തിക്കാന്‍ യു.കെ തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര വികസന സെക്രട്ടറി പ്രിട്ടി പട്ടേല്‍ പറഞ്ഞു. 

ദീര്‍ഘവീക്ഷണമുള്ള ഒരു ലോകരാഷ്ട്രമെന്ന നിലക്ക് ബ്രിട്ടന്, ഐ.എസിനെ തകര്‍ക്കാന്‍ ഇറാഖ് സൈന്യത്തേയും മൊസൂള്‍ ജനതയെയും സഹായിക്കേണ്ടതുണ്ട്. സുരക്ഷിതമായ ഒരു ഇറാഖ് എന്നത് എല്ലാവരുടെയും ആവശ്യമാണ്. ഐ.എസിന്റെ കരങ്ങളില്‍ നിന്നും ഇറാഖ് ഒരുപാട് അനുഭവിച്ചുകഴിഞ്ഞു. ഇനിയും ഇത്തരം ദുരവസ്ഥയില്‍ നില്‍ക്കാന്‍ ഇറാഖിനെ ഞങ്ങള്‍ അനുവദിക്കില്ലെന്നും പട്ടേല്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved