Latest News :
Home » » ഇരിയണ്ണി ദശലക്ഷം വീട് കോളനിയില്‍ എം.എല്‍എയും ജില്ലാ കലക്ടറും സന്ദര്‍ശനം നടത്തി

ഇരിയണ്ണി ദശലക്ഷം വീട് കോളനിയില്‍ എം.എല്‍എയും ജില്ലാ കലക്ടറും സന്ദര്‍ശനം നടത്തി

Written By Muhimmath News on Saturday, 10 September 2016 | 20:00



കാസര്‍കോട്: പട്ടയം ലഭിക്കാത്തതിനാലും ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്തതിനാലും 25 വര്‍ഷം മുമ്പ് ലഭിച്ച കൊച്ചു വീടുകളില്‍ വിഷമാവസ്ഥയില്‍ കഴിയുന്ന 37 കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ഉദുമ എം.എല്‍. കെ. കുഞ്ഞിരാമനും ജില്ലാ കലക്ടര്‍ ജീവന്‍ബാബുവും ഇരിയണ്ണി രാജീവ് ഗാന്ധി ദശ ലക്ഷം കോളനിയിലെത്തി.

1990 ല്‍ സര്‍ക്കാറിന്റെ രാജീവ് ഗാന്ധി ദശ ലക്ഷം വീട് പദ്ധതി പ്രകാരമാണ് ഇവിടെ വീട് നിര്‍മിച്ചു നല്‍കിയത്. പിന്നീട് പുനരുദ്ധാരണ സഹായമോ മറ്റോ ലഭിക്കാത്തതിനാല്‍ പല വീടുകളും താമസിക്കാന്‍ പറ്റാത്ത വിധമാണ്. പല കുടുംബങ്ങള്‍ക്കും പട്ടയമില്ലാത്തതിനാല്‍ മറ്റു ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനും സഹായിക്കുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്‌നവുമുണ്ട്. 10 പട്ടികജാതി കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. എം.എല്‍.എ ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനാണ് ജന പ്രതിനിധികളും ഉദ്യോഗസ്തരും കോളനി.യിലെത്തിയത്.

മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റെ് ഖാലിദ് ബെള്ളിപ്പാടി, മെമ്പര്‍മാരായ സുരേന്ദ്രന്‍, പ്രഭാകരന്‍, എസ്.സി.ഡി.ഒ ബഷീര്‍ പി.ബി, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.







Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved