Latest News :
Home » » ഐഎസ് സലഫിസം മതരാഷ്ട്രവാദം; എസ്.എസ്.എഫ് പ്രഭാഷണം 24 ന് ബോവിക്കാനത്ത്

ഐഎസ് സലഫിസം മതരാഷ്ട്രവാദം; എസ്.എസ്.എഫ് പ്രഭാഷണം 24 ന് ബോവിക്കാനത്ത്

Written By Muhimmath News on Tuesday, 20 September 2016 | 19:33

ബോവിക്കാനം: സമൂഹത്തില്‍ അസ്തിരതയും അനൈക്യവുമുണ്ടാക്കി വിഷലിപ്തമായ ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഐ എസിന്റെ രാഷ്ട്രീയാടിത്തറയും തുറന്ന്കാട്ടി എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ സപ്തംബര്‍ 24 ശനിയാഴ്ച ബോവിക്കാനത്ത് പ്രഭാഷണം സംഘടിപ്പിക്കും . വൈകുന്നേരം 4 മണിക്ക് സയ്യിദ് ജലാലുദ്ധീന്‍ സഖാഫി അല്‍ ഹാദി കുണ്ടാറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടി ഹാരിസ് ഹിമമി സഖാഫി പരപ്പയുടെ അധ്യക്ഷതയില്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. ഐ എസ് സലഫിസം മതരാഷ്ട്രവാദം എന്ന വിഷയത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ പ്രഭാഷണം നടത്തും.

സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുസലാം അഹ്ദല്‍ ആദൂര്‍, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, അബ്ദുറഹീം സഖാഫി ചിപ്പാര്‍, സലാഹുദ്ധീന്‍ അയ്യൂബി, ഇല്യാസ് കൊറ്റുമ്പ, ഫാറൂഖ് കുബണൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ധീഖ് പൂത്തപ്പലം, അബ്ദുസ്സലാം സഖാഫി പാടലടുക്ക, കെ.എം കളത്തൂര്‍, ഹാരിസ് ഫാളിലി ചിത്താരി, ഉമര്‍ പന്നടുക്കം, അബ്ദുല്ല അപ്പോളോ, അബ്ദുല്ല പൊവ്വല്‍, ആസിഫ് ബെള്ളിപ്പാടി, സവാദ് ആലൂര്‍, അലി സുഹ്രി മാസ്തിക്കുണ്ട്, ഫൈസല്‍ നെല്ലിക്കട്ട, അബൂബക്കര്‍ ബെളിഞ്ച, ഹസൈനാര്‍ മിസബാഹി പരപ്പ, കരീം ജൗഹരി ഗാളിമുഖ, മജീദ് ഫാളിലി കുണ്ടാര്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അസ്ലം അഡൂര്‍, ആബിദ് നഈമി ബെളിഞ്ച, ശെമീര്‍ പള്ളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും ഹനീഫ് ഹാജി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved