Latest News :
Home » , » ഇസ്തിഖാമ'16 29ന് പുഞ്ചാവിയില്‍

ഇസ്തിഖാമ'16 29ന് പുഞ്ചാവിയില്‍

Written By Muhimmath News on Saturday, 24 September 2016 | 18:38

കാഞ്ഞങ്ങാട്: പുഞ്ചാവി ശാഖാ കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്. എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന ഇസ്തിഖാമ 2016 ഈ മാസം 29ന് വ്യാഴം രാവിലെ മഞ്ഞനാടി ഉസ്താദ് ഖബര്‍ സിയാറത്തോടെ ആരംഭിക്കും.

വൈകുന്നേരം 4 മണിക്ക് നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കുന്ന മാനവ സൗഹാര്‍ദ്ദ സമ്മേളനം എസ്.വൈ.എസ് സോണ്‍ പ്രസിഡന്റ് അഷറഫ് അഷ്‌റഫി ആറങ്ങാടിയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍ ടി.സി.മുഹമ്മദ്കുഞ്ഞി ഹാജി, എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അബ്ദുസത്താര്‍ പഴയകടപ്പുറം, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ.രാജന്‍ അജാനൂര്‍, പടന്നക്കാട് പള്ളി വികാരി ഫാദര്‍ ഷിന്റോ ആലപ്പാട്ട്, ലേറ്റസ്റ്റ് പത്രാധിപന്‍ അരവിന്ദന്‍ മാണിക്കോത്ത്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ ഹസൈനാര്‍ കല്ലൂരാവി, അബൂബക്കര്‍ ഞാണിക്കടവ്, ഭാരത് ഹ്യൂന്‍ റൈറ്റ്‌സ് മിഷന്‍ ജില്ലാ പ്രസിഡന്റ് എ.ഹമീദ് ഹാജി, സി.കെ.ബാബു ഒഴിഞ്ഞവളപ്പ്, ബാലന്‍ ഞാണിക്കടവ്, ഇ.കെ.കെ.പടന്നക്കാട്, ഖാദര്‍ ഓര്‍ച്ച, ബില്‍ടെക് അബ്ദുള്ള, എം.ഹസൈനാര്‍ പടന്നക്കാട്, ഡോ.അബ്ദുള്ള കാഞ്ഞങ്ങാട് തുടങ്ങിയര്‍ ആശംസാ പ്രസംഗം നടത്തും.

രാത്രി എട്ട് മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതാവും, ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശറഫുല്‍ ഉലമ മഞ്ഞനാടി അബ്ബാസ് മുസ്ലിയാരെ ആദരിക്കല്‍ ചടങ്ങ് നടക്കും. രാത്രി ഒമ്പത് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ കെ.മുഹമ്മദ്ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അബ്ദുള്‍ ജബ്ബാര്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പേരോട് അഹ്ദുറഹിമാന്‍ സഖാഫി ആദര്‍ശ പ്രഭാഷണം നടത്തും. സ്വാഗതസംഘം കണ്‍വീനര്‍ ടി.എം.കെ.പുഞ്ചാവി സ്വാഗതവും എം.മഹമൂദ് അംജദി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved