Latest News :
Home » , » ജിഷ കൊലപാതകം: അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യപേക്ഷ തള്ളി

ജിഷ കൊലപാതകം: അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യപേക്ഷ തള്ളി

Written By Muhimmath News on Tuesday, 20 September 2016 | 17:26

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ പരിഗണിക്കവെ താന്‍ കുറ്റം ചെയ്തില്ലെന്ന് അമീറുല്‍ ഇസ്ലാം പറഞ്ഞിരുന്നു. താനല്ല, സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് അമീര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങള്‍ അഭിഭാഷകര്‍ മുഖേന ബോധിപ്പിക്കണമെന്നും കോടതി അറിയിക്കുകയായിരുന്നു. 90 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മൂന്ന് മാസം കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കിയാല്‍ പ്രതി നാട് വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

ജിഷവധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രത്തില്‍ ജിഷവധക്കേസിലെ ഏകപ്രതിയാണ് അമീറുല്‍ ഇസ്ലാം. അനാറുല്‍ ഇസ്ലാം എന്ന അമീറുലിന്റെ സുഹൃത്തിനെ തേടി പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved