Latest News :
...
Home » , , , » കെ മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കെ മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Written By Muhimmath News on Monday, 26 September 2016 | 20:10


കാഞ്ഞങ്ങാട്: ഉപ്പുസത്യാഗ്രഹ സമരത്തിലും ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിലും പങ്കെടുത്ത സമര വളണ്ടിയര്‍മാരില്‍ അവസാനത്തെ കണ്ണിയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായ കെ മാധവന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പിനും വേണ്ടി അദ്ദേഹം പുഷ്പചക്രം സമര്‍പ്പിച്ചു.

തിങ്കളാഴ്ച നെല്ലിക്കാട്ടെ മാധവേട്ടന്റെ വസതിയിലും പൊതു ദര്‍ശനത്തിന് വെച്ച കാഞ്ഞങ്ങാട് ടൗണ്‍ഹാളിലും മാധവേട്ടന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാമേഖലകളിലുളള ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പുഷ്പ ചക്രം അര്‍പ്പിച്ചു. പി കരുണാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ മന്ത്രി ബിനോയ് വിശ്വം, മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍, നഗരസഭ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം ബി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എ മാരായ കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എം കുമാരന്‍, കെ വി കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു, പി രാഘവന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ പി പി ശ്യമാളാദേവി, ഇ പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ഗൗരി, പി രാജന്‍, ഓമന രാമചന്ദ്രന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ എ കെ നാരായണന്‍, സി എന്‍ ചന്ദ്രന്‍, പി രാമകൃഷ്ണന്‍, മടിക്കൈ കമ്മാരന്‍, അഡ്വ. പി സന്തോഷ് കുമാര്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, ഹരീഷ് പി നമ്പ്യാര്‍, എ വി രാമകൃഷ്ണന്‍, അഡ്വ. എം സി ജോസ്, അഡ്വ. കെ ശ്രീകാന്ത് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ രമേന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ ആര്‍ കണ്ണന്‍, സി കെ നാരായണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, കെ മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സി ബാലന്‍, കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗം ഡോ. വി പി പി മുസ്തഫ, എ ഡി എം കെ അംബുജാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വേണ്ടി കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കെ പി കുഞ്ഞിക്കണ്ണനും ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ഡി വൈ എസ് പി പി ദാമോദരനും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. വൈകീട്ട് 4.30 ഓടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കാട്ടെ വസതിയില്‍ സംസ്‌കാരം നടന്നു. മക്കളായ അജയകുമാര്‍ കോടോത്ത്, അഡ്വ. സേതുമാധവന്‍ എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീ കൊളുത്തി. തുടര്‍ന്ന് അനുശോചന യോഗവും നടന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved