Latest News :
Home » » വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് കൈമാറുന്നതിനിടെ യുവാവ് അറസ്റ്റില്‍

വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് കൈമാറുന്നതിനിടെ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Wednesday, 21 September 2016 | 13:07

കാസര്‍കോട്: വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് കൈമാറുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. ചൗക്കി ആസാദ് നഗര്‍ സ്വദേശിയും പഴയകോപ്പയില്‍ താമസക്കാരനുമായ കെ. ഉമ്മറിനെ (32)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഉമ്മറില്‍ നിന്നും 200 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.

ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് സമീപത്തുനിന്നാണ് ഉമ്മറിനെ പോലീസ് പിടികൂടിയത്. പഴയ ബസ് സ്റ്റാന്‍ഡിനടുത്ത ഹൈസ്‌കൂളിനു സമീപം എത്തിയ ഉമ്മര്‍ അവിടെ കാത്തുനിന്ന ഒരു വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് സംഘം ഉമ്മറിനെ കൈയ്യോടെ പിടികൂടുകയാണുണ്ടായത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved