Latest News :
Home » , , » കണ്ണൂര്‍ കെഎപി ക്യാമ്പ് ഒളി ക്യാമറ വിവാദം; എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ കെഎപി ക്യാമ്പ് ഒളി ക്യാമറ വിവാദം; എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 23 September 2016 | 10:21

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കള്‍ കുളിമുറിദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയ സംഭവത്തില്‍ മറ്റൊരു എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ അറസ്റ്റില്‍. 

മൂന്നു മാസം മുമ്പു നടന്ന സംഭവത്തില്‍ ഐടി ആക്ട് പ്രകാരവും കേസെടുത്തിരുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. പതിനാലും പതിനഞ്ചും വയസായ 3 വിദ്യാര്‍ഥികളുടെ പേര് പരാതിയില്‍ പറയുന്നുണ്ട്.

ഒരു ഉദ്യോഗസ്ഥന്റെ മകളുടെ കുളിമുറിയില്‍നിന്നും ദൃശ്യം പകര്‍ത്തവെ വിദ്യാര്‍ഥികളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
നേരത്തെയും ഇവര്‍ ഇത്തരം പ്രവര്‍ത്തി ചെയ്തതായും ഈ ദൃശ്യങ്ങള്‍ പുറത്തുപോയതായും സൂചനയുണ്ട്.

തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ കോടതിയില്‍
ഹാജരാക്കിയ കുട്ടികള്‍ക്കു ജാമ്യം അനുവദിച്ചു. പ്രതികളെ കൗണ്‍സിലിംഗിനു വിധേയമാക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved