Latest News :
Home » , , , » കാന്തപുരം ഇന്ന് ജില്ലയില്‍

കാന്തപുരം ഇന്ന് ജില്ലയില്‍

Written By Muhimmath News on Tuesday, 20 September 2016 | 09:53

കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വിവിധ പരിപാടിയില്‍ സംബന്ധിക്കുവാന്‍ ഇന്ന് ഉച്ചക്ക് ജില്ലയിലെത്തും. 2 മണിക്ക് നെല്ലിക്കട്ടയില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച ദാറുല്‍ ഖൈറിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. 

4 മണിക്ക് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം. 7 മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരിയുടെ ഉറൂസിനോടനുബന്ധിച്ച് നടക്കുന്ന മുത്ത് നബി സമ്മേളനം ഉദ്ഘാടനം ചെയ്യും സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകന്‍ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved