Latest News :
Home » » പുത്തിഗെ കട്ടത്തടുക്ക സ്വദേശി ജര്‍മനിയിലെ കരാട്ടെ ക്യാമ്പിലേക്ക്

പുത്തിഗെ കട്ടത്തടുക്ക സ്വദേശി ജര്‍മനിയിലെ കരാട്ടെ ക്യാമ്പിലേക്ക്

Written By Muhimmath News on Tuesday, 20 September 2016 | 13:00

കാസര്‍കോട്: ജര്‍മന്‍ കരാട്ടെ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന കരാട്ടെ ക്യാമ്പിലേക്ക് കാസര്‍കോട് സ്വദേശിയെ തെരഞ്ഞെടുത്തു. പുത്തിഗെ കട്ടത്തടുക്ക എകെജി നഗറിലെ മുഹമ്മദ് അഷ്‌റഫാ (28)ണ് ഈമാസം ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന കരാട്ടെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

കരാട്ടെ ഒളിംപിക്‌സില്‍ അംഗീകരിച്ചതിന് ശേഷം ജര്‍മന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പാണിത്. നാലു തവണ ദേശീയ ചാമ്പ്യനായ അഷ്‌റഫ് കഴിഞ്ഞ മാര്‍ച്ചില്‍ ഹോളണ്ടില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിട്ടുണ്ട്. കുമ്പളയിലെ ആനന്ദ് മാസ്റ്ററാണ് പരിശീലകന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved