Latest News :
Home » » കാവേരി നദി: കര്‍ണ്ണാടകയില്‍ വെള്ളിയാഴ്ച ബന്ദ്

കാവേരി നദി: കര്‍ണ്ണാടകയില്‍ വെള്ളിയാഴ്ച ബന്ദ്

Written By Muhimmath News on Thursday, 8 September 2016 | 17:33

കാസര്‍കോട്: കാവേരി നദീജല പ്രശ്‌നത്തില്‍ വെള്ളിയാഴ്ച കര്‍ണാടകയില്‍ ബന്ദ് നടക്കും. കന്നട ചളുവളി ഒക്കൂട്ട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബന്ദ് വിജയിപ്പിക്കാന്‍ എല്ലാ മേഖലയിലുള്ളവരുടെയും സഹായം തേടുന്നതായി പ്രസിഡണ്ട് വടാല്‍ നാഗരാജ് വ്യക്തമാക്കി.

വെള്ളിയാഴ്ച മംഗളൂരു കാസര്‍കോട് റൂട്ടിലും ബംഗളൂരു കാസര്‍കോട് റൂട്ടിലുമുള്ള ബസ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കും. കര്‍ണ്ണാടക ബന്ദിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശമെന്ന നിലയില്‍ കാസര്‍കോട്ടും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. കാവേരി നദീ ജലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് വര്‍ഷങ്ങളായി തമിഴ്‌നാടും കര്‍ണാടകവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് അടുത്ത 10 ദിവസം 15,000 ഘന അടി നദീജലം വിട്ടുകൊടുക്കാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കര്‍ണാടക സര്‍ക്കാറിനോട് ഉത്തരവിട്ടതോടെയാണ് കര്‍ണ്ണാടകയില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കാവേരി പ്രശ്‌നത്തിന്റെ .പേരില്‍ ബംഗളുരു അടക്കമുള്ള കര്‍ണ്ണാടകയിലെ നഗരങ്ങളില്‍ സംഘര്‍ഷം രൂക്ഷമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved