Latest News :
Home » , » നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Tuesday, 20 September 2016 | 12:42

കാസര്‍കോട്: മൂന്നു ദിവസം മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 

നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍-നിര്‍മല ദമ്പതികളുടെ മകന്‍ നിമേഷിന്റെ (20) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ചൗക്കി സി പി സി ആര്‍ ഐയ്ക്ക് സമീപത്തെ കടല്‍കരയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് ഉണ്ണിയെ കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തിരക്ഷപ്പെട്ടിരുന്നു. നിമേഷിനുവേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും കോസ്റ്റുഗാര്‍ഡും തിരച്ചില്‍ നടത്തിവരികയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved